GDM Malayalam – ഗസ്റ്റേഷനൽ ഡയബറ്റിസ് എന്നാൽ എന്താണ് ?
- ഗർഭകാലത്ത് രൂപപ്പെടുന്ന പ്രമേഹത്തെ ഗസ്റ്റേഷനൽ ഡയബറ്റിസ് എന്ന് വിളിക്കുന്നു.
- ഗർഭ കാലത്തെ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ ഇൻസുലിൻ (രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ) നിങ്ങളുടെ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിക്കുന്നതിനു കാരണമാകുന്നു..
- ഗസ്റ്റേഷനൽ ഡയബറ്റിസ് സാധാരണ ഗർഭകാലത്തിന്റെ മധ്യഭാഗത്തോ അല്ലെങ്കിൽ അവസാനത്തിലോ ആണ് ആരംഭിക്കുന്നത്.
GDM Malayalam – ഗസ്റ്റേഷനൽ ഡയബറ്റിസ് എത്രത്തോളം സാധാരണമാണ്?
- ഗർഭാവസ്ഥയിലെ പ്രമേഹം വളരെ സാധാരണമാണ്.
- ഗർഭകാലത്ത് 100 സ്ത്രീകളിൽ 18 പേരെ വരെ ഇത് ബാധിക്കാം.
GDM Malayalam – തൂക്കം കൂടുക
- ഭാരവും നന്നായി നിയന്ത്രിച്ചിട്ടുള്ള ബ്ലഡ് ഷുഗറും, നിങ്ങളുടെ ഭാരവും ഗർഭാവസ്ഥയിൽ ഭാരം കൂടുന്നതും നിങ്ങളുടെ ഗർഭസ്ഥശിശുവിന്റെ ഭാരത്തെ സ്വാധീനിക്കുന്നു..
- നിങ്ങളുടെ ബി എം ഐ ഉയർന്നിരിക്കുകയും ഗർഭിണിയായിരിക്കുമ്പോൾ ശരീരഭാരം കൂടുകയും ചെയ്താൽ നിങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെയും തൂക്കം കൂടും. അതിനാൽ ഗർഭസ്ഥശിശുവിന് ജനനത്തിനു മുൻപ് അമിതഭാരമുണ്ടാകാനുള്ള സാധ്യതയുണ്ട്.
- ഗർഭകാലത്തിന്റെ ആദ്യ പകുതിയിൽ ശരീരഭാരം കുറച്ചു മാത്രം കൂടാൻ
- അനുവദിക്കുന്നത് ഒരു നല്ല ആശയമാണ്. ഇതിലൂടെ ഗർഭാവസ്ഥയുടെ രണ്ടാം പകുതിയിൽ ശരീരഭാരം കൂടിയാലും വലിയ പ്രശ്നമുണ്ടാകുന്നില്ല.